CinemaNews

‘എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തെ മറക്കരുത്’ മമ്മുട്ടിയുടെ ഉപേദേശത്തെക്കുറിച്ച് നിവിൻ പോളി

വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ താരം ആണ് നിവിൻ പോളി

വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ താരം ആണ് നിവിൻ പോളി. യുവതാരങ്ങളിൽ പ്രേക്ഷകർ മിനിമം ഗ്യാരന്റി നൽകിയിട്ടുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ. അടുത്തതായി നിവിന്റെ പുറത്തിറങ്ങുന്ന ചിത്രം വൻ ബഡ്ജറ്റിൽ നിർമിക്കുന്ന കായംകുളം കൊച്ചുണ്ണിയാണ്.

തിരക്കേറിയ സിനിമ ജീവിതത്തിനു ഇടക്കും താൻ കുടുംബത്തോടൊപ്പം ചിലവിടാൻ സമയം കണ്ടെത്താറുണ്ടെന്ന് നിവിൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അതിനു മമ്മൂട്ടിയുടെ ഉപദേശമാണ് താന്‍ സ്വീകരിച്ചതെന്നും നിവിന്‍ വ്യക്തമാക്കുന്നു.

ഒരു സെറ്റിൽ നിന്നും മറ്റൊരു സെറ്റിലേക്ക് ഓടുമ്പോഴും കുടുംബത്തിന് വളരെ ഏറെ വില നൽകുന്ന ആളാണ് മമ്മുട്ടി. ഈ സവിശേഷതയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആകുന്നത്. അത്തരത്തിലുള്ള ഉപദേശം അദ്ദേഹം യുവതാരങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യാറുണ്ട്.

“സിനിമാതിരക്കുകളും ആയി നാം പുറത്തൊക്കെ പോകുന്നവർ ആണ്. എന്നാൽ വീട്ടിൽ ഉള്ളവരുടെ കാര്യം അതല്ല. അവിടം ആണ് അവർക്ക് സ്വർഗം. അതിനാല്‍ എത്ര തിരക്കുണ്ടായാലും കുടുംബത്തെ പരിഗണിക്കണമെന്ന് മുന്‍പൊരിക്കല്‍ മമ്മൂട്ടി പറഞ്ഞിരുന്നു. ആ ഉപദേശം ആണ് ഞാൻ ഇപ്പോഴും പാലിക്കുന്നത്.” നിവിൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button