Latest NewsKerala

കൊതുകുവലയ്ക്കുള്ളിൽ കുഞ്ഞുങ്ങൾക്കൊപ്പം എവിടെനിന്നോ വന്ന പുലിക്കുട്ടിയും സുഖനിദ്ര : ശ്വാസമടക്കി അമ്മ ചെയ്തത്

നാസിക്: കുഞ്ഞുങ്ങളെ കൊതുകുവലയ്ക്കുള്ളിൽ ഉറക്കിക്കിടത്തിയിട്ട് അടുക്കളയിലേക്ക് പോയ ‘അമ്മ തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞുങ്ങൾക്കൊപ്പം ഒരു പുലിക്കുട്ടിയും സുഖമായി ഉറങ്ങുന്നു. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം അഞ്ചരയോടെയാണ് മനീഷ ബദ്രേ എന്ന വീട്ടമ്മ തന്റെ മക്കൾക്കൊപ്പം ഉറങ്ങുന്ന പുലിക്കുട്ടിയെ കണ്ട് ഞെട്ടിയത്. മനീഷ രാവിലെ എപ്പോഴോ വാതിൽ തുറന്നപ്പോൾ പുലിക്കുട്ടി അകത്തുകടന്നതായിരിക്കാമെന്ന് കരുതുന്നു.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ദമാൻ​ഗൗൺ പ്രദേശത്തെ വീട്ടിലാണ് സംഭവം. കൊതുകുവല‌യ്ക്കുള്ളിൽ സുഖമായി ചുരുണ്ടുകൂടി ഉറങ്ങുകയായിരുന്നു പുലിക്കുട്ടി. ഉള്ളിലെ പേടിയും നിലവിളിയും അടക്കി അവർ വിറയലോടെ ആദ്യം കുട്ടികളെ കൊതുകു വലയ്ള്ളിൽ നിന്ന് മാറ്റി. പിന്നീട് അലാറം അടിച്ച് അടുത്തുള്ള വീട്ടുകാരെ വിളിച്ചു വരുത്തുകയും ചെയ്തു. തുടർന്ന് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥനായ ​ഗോരക്ഷ്യനാഥ് ജാവ് എത്തിയാണ് പുലിക്കുട്ടിയെ ഏറ്റെടുത്തത്.

മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. പുലിക്കുട്ടി ഇപ്പോൾ വനംവകുപ്പിന്റെ പ്രാദേശിക ഓഫീസിലാണുള്ളത്. ഇതിനെ തിരികെ കാട്ടിലെക്ക് തന്നെ വിടുമെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

shortlink

Post Your Comments


Back to top button