KeralaLatest News

പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണമെന്ന് ചെന്നിത്തല

ഇതു സംബന്ധിച്ച് ഫോണിലൂടെ കേന്ദ്ര മന്ത്രിയുമായി സംസാരിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം : കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് പറഞ്ഞതായിപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ആവശ്യപ്പെട്ട തുക അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് ഫോണിലൂടെ കേന്ദ്ര മന്ത്രിയുമായി സംസാരിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു.

Also Read: വീടിനുള്ളിൽ വെള്ളം കയറി: ​വിഎം സുധീരനെ ബോട്ടിൽ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

ആലുവ, ചാലക്കുടി, വയനാട്, റാന്നി, മലപ്പുറം ഭാഗങ്ങളില്‍ വന്‍തോതിലെ വെള്ളപ്പൊക്കമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അമ്പരപ്പിക്കുന്ന നിലയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന ഈ പ്രളയത്തെ നേരിടാന്‍ കൂടുതല്‍ ബോട്ടുകള്‍ വിട്ടുകൊടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടതായും ചെന്നിത്തല അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button