
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കും രക്ഷാ ദൗത്യങ്ങൾക്കുമായ് കേരള സര്‍ക്കാറിന്റെ പുതിയ വെബ്സൈറ്റ്. ‘കേരള റെസ്ക്യൂ’ എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റ് സജ്ജമായ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് അറിയിച്ചത്.
സഹായം അഭ്യർത്ഥിക്കുക, ഓരോ ജില്ലയിലെയും ആവശ്യങ്ങൾ അറിയുക, സംഭാവനകൾ നൽകുക വോളന്റീയർ ആകുക തുടങ്ങിയ സേവനങ്ങളാണ് പ്രാഥമികമായ് വെബ്സൈറ്റിൽ ഒരുക്കിയിട്ടുള്ളത്. പ്രശ്നങ്ങൾ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിനും വേണ്ടിയാണ് വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്.
‘നമ്മുടെ നാട് അതിന്റെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ സഹായിക്കാൻ മുന്നോട്ടുവരാൻ എല്ലവരോടും അപേക്ഷിക്കുന്നു’. ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Post Your Comments