തിരുവനന്തപുരം : രക്ഷാപ്രവർത്തനത്തിനായി നാവികസേനാ സംഘം പത്തനംത്തിട്ടയിലേക്ക് തിരിച്ചു. ഇരുട്ടും ഒഴുക്കും തടസമുണ്ടാക്കുന്നു. വീടിന്റെ മുകൾ നിലയിൽ നിൽക്കുന്നവർ ടോർച്ച് ലൈറ്റ് തെളിയിക്കാനും നാവികസേന നിർദേശിച്ചു.
പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ പേരും കുരുങ്ങികിടക്കുന്നത്. റാന്നിയിലെ പമ്പയാറിനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് അപ്രതീക്ഷിത പ്രളയമുണ്ടായിരിക്കുന്നത്. ഏതാണ്ട് നൂറോളം പേർ ഇവിടെ വെള്ളത്താല്‍ ചുറ്റപ്പെട്ട് ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെയാണ് വ്യോമസേനാ ഹെലിക്കോപ്റ്ററില്‍ വൈകുന്നേരത്തോടെ രക്ഷപ്പെടുത്തിയത്. മാരാമൺ ചാലിയേക്കര 35 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്ത് ഇനിയും കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷപ്പെട്ടേത്തിയവർ പറയുന്നു. അതിനിടെ അപകട സാധ്യത ഒഴിവാക്കാന്‍ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ ഇവിടുത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായി. പലരുടെയും ഫോണും മറ്റും ചാർജ് തീർന്ന സ്വിച്ച് ഓഫ് ആയിരുന്നതിനാൽ പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. ആരൊക്കെ എവിടെയൊക്കെ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന് പോലും വ്യക്തതയില്ല.
സ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. കേരളത്തിൽ മുഴുവൻ സമാനതകളില്ലാത്ത ദുരന്ത സാഹചര്യം തുടർന്നുകൊണ്ടിരിക്കുകയാണ്. ആയിരത്തോളം പേരാണ് ദുരന്തമുഖങ്ങളിൽ കുരുങ്ങികിടക്കുന്നത്. നിരവധി പേരാണ് ഇത്തരം സാഹചര്യങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ വഴിയും ഫോൺ കാൾ വഴിയും മാധ്യമ സ്ഥാപനങ്ങളെയും അധികൃതരെയും ബന്ധപ്പെടുന്നത്.
Control Room Collectorate – കണ്ട്രോള് റൂം | 8078808915 | 04682322515, 2222515 |
Control room Konni – കണ്ട്രോള് റൂം കോന്നി | 4682240087 | 04682240087 |
Control Room Thiruvalla – കണ്ട്രോള് റൂം തിരുവല്ല | 4692601303 | 04692601303 |
Post Your Comments