Latest NewsKerala

കലിതുള്ളി കാലവർഷം; ഇന്ന് മരണം 6 ആയി

മണ്ണിനടിയിൽ അകപ്പെട്ട ആറ്‌ വയസുകാരൻ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് മുതല്‍ നിർത്താതെ പെയ്യുന്ന മഴയിൽ മരണം 6ആയി. . ഇടുക്കി, മലപ്പുറം, തൃശൂര്‍,​ പത്തനംതിട്ട ജില്ലകളിലായാണ് 6 പേർ മരിച്ചത്. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ, ആറുവയസുകാരനായ മകൻ ഉബൈദ് എന്നിവര്‍ മരിച്ചു. . ഇവരുടെ മറ്റ് രണ്ട് മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടു മുറിയുള്ള വീടാണ് ഇവരുടേത്. മുനീറയും അസീസും ചെറിയ കുട്ടിയും ഒരു മുറിയിലും മറ്റ് രണ്ട് കുട്ടികള്‍ അടുത്ത മുറിയിലുമാണ് ഉറങ്ങിയിരുന്നത്. അസീസും മുനീറയും ചെറിയ കുട്ടിയും ഉറങ്ങിയിരുന്ന മുറിക്ക് മുകളിലേക്ക് രാത്രിയില്‍ മണ്ണിടിയുകയായിരുന്നു.

ALSO READ: കനത്ത മഴയിൽ പമ്പാ ത്രിവേണി മുങ്ങി : ശബരിമല ഒറ്റപ്പെട്ട നിലയിൽ, തീർത്ഥാടനം ഒഴിവാക്കാൻ ദേവസ്വം ബോർഡ് മുന്നറിയിപ്പ്

ഇടുക്കി മൂന്നാറില്‍ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ജീവനക്കാരനായ പുതുക്കോട്ട സ്വദേശി ശരവണന്‍ മരിച്ചു. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇന്‍ എന്ന ലോഡ്‌ജണ് തകര്‍ന്നത്. സമീപത്തെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. അപകട സമയത്ത് ലോഡ്ജില്‍ ഇവരടക്കം ഏഴു പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് ആര്‍ക്കും തന്നെ പരിക്കില്ല. തൃശൂര്‍ വലപ്പാട് പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ രവീന്ദ്രന്‍ മരിച്ചു. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയില്‍ വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്ന് ഷോക്കേറ്റ് ചുഴുകുന്നില്‍ ഗ്രേസി മരിച്ചു. സംസ്ഥാനത്ത് മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button