തിരുവന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയെത്തിയ സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ 33 ഡാമുകള്‍ തുറന്നിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പില്‍വേയിലെ 13 ഷട്ടറുകളിലൂടെയും ജലം ഒഴുക്കുകയാണ് ഇപ്പോള്‍. എന്നാല്‍ സ്പില്‍വേയിലൂടെ കൂടുതല്‍ ജലം ഒഴുക്കണമെന്ന ആവശ്യം ഇതുവരെ തമിഴ്നാട് അംഗീകരിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരുമായും അദ്ദേഹം ചര്‍ച്ച നടത്തും.
Also Read: കേരളം പ്രളയക്കെടുതിയിൽ : സംസ്ഥാനത്ത് റെഡ് അലര്‍ട്ട്:കൂടുതൽ കേന്ദ്രസേന എത്തുന്നു
കേരളത്തിലെ പതിനാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് കേരളം ഇത്രയും വലിയ പ്രളയം നേരിടുന്നത്. സംസ്ഥാനത്തിന്റ ഭൂരിഭാഗം പ്രദേശവും ഗുരുതരമായ വെള്ളപ്പൊക്കം നേരിടുകയാണ്.
Post Your Comments