റോം: പാലം തകര്‍ന്ന് വീണ് 35 പേർ മരിച്ചു. ഇറ്റലിയിലെ ജെനോവില്‍ ഇന്ന് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. 29 അടിയോളം താഴ്ചയിലേക്ക് പാലത്തിന്റെ ഭാഗങ്ങൾ വാഹനങ്ങളിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം. നദിക്കും റെയില്‍ ട്രാക്കിനും കെട്ടിടങ്ങള്‍ക്കും കുറുകെയാണ് ഇറ്റലിയേയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലം കടന്നുപോകുന്നത്. അപകടത്തില്‍ അനവധി കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാറും ട്രക്കുകളും കുടുങ്ങിക്കിടക്കുകയാണ്.
ALSO READ: രണ്ടായി പിളര്‍ന്ന റോഡില്‍ മണിക്കൂറുകള്‍ക്കകം പാലം: താരമായി ഇന്ത്യന്‍ സൈന്യം
രക്ഷപ്പെടുത്തിയവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇറ്റലിയെയും ഫ്രാന്‍സിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നു വീണത്. ഗതാഗതം താറുമാറായിരിക്കുകയാണ്. പാലത്തിന് 90 മീറ്റര്‍ ഉയരവും ഒരു കിലോമീറ്ററോളം നീളവുമുണ്ട്. 1967 പണിത പാലമാണ് തകർന്നത്.
Post Your Comments