കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഗസ്നിയില്‍ താലിബാന്‍ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവരെ മരിച്ച സൈനികരുടെ എണ്ണം നൂറ് കഴിഞ്ഞു. ഗസ്നിയില്‍ വെള്ളിയാഴ്ചയാണ് താലിബാന്‍ ഭീകരര്‍ ആക്രമണം തുടങ്ങിയത്. ഏറ്റുമുട്ടലില്‍ ഇതുവരെ 194 താലിബാന്‍ ഭീകരരും 20 സാധാരണക്കാരും 100 സൈനികരും കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി താരിഖ് ഷാ ബഹ്റാമി പറഞ്ഞു.
അതേസമയം, നഗരത്തിന്റെ നിയന്ത്രണത്തിന് അഫ്ഗാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്നാണ് അഫ്ഗാന്‍ സൈനിക തലവന്‍ മുഹമ്മദ് ശരീഫ് യഫ്ത്താലി അവകാശപ്പെട്ടു. തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം സൈന്യത്തിന്റെ കൈയിലാണെന്നും താലിബാന്‍ പോരാളികള്‍ ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്നാണ് പോരാട്ടം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read : ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു
നഗരത്തിലേക്കുള്ള മിക്ക റോഡുകള്‍ തകര്‍ത്തതായും സര്‍ക്കാര്‍ ഓഫീസുകളടക്കം തീവെച്ചതായും പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയവര്‍ പറയുന്നു. താലിബാന്‍കാര്‍ക്കെതിരേ യു.എസ് സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിയതായി സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞദിവസം ഗസ്നിയിലെ പൊലീസ് ആസ്ഥാനം ആക്രമിക്കാനായിരുന്നു താലിബാന്റെ ശ്രമിച്ചതെന്ന് അഫ്ഗാന്‍ ആരോപിക്കുന്നത്.
Post Your Comments