Latest NewsLife Style

സെക്‌സിലേര്‍പ്പെട്ട് കഴിഞ്ഞാല്‍ ഗര്‍ഭിണിയാകുമോ എന്ന പേടി വേണ്ട

ഇതാ ഗര്‍ഭനിരോധനത്തിനും പുതിയ ആപ്പ്

ലൈംഗിക സുഖം കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ ആശങ്ക ഗര്‍ഭിണിയാകുമോ എന്നാണ്. ഗര്‍ഭനിരോധനത്തിന് കോണ്ടം പോലുള്ള മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും അത് ഫലപ്രദമാകുമോ എന്ന ഭയം ചില സ്ത്രീകളെയെങ്കിലും അലട്ടിയിരിക്കാം. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ഭയവും ആശങ്കയും വേണ്ട. ഗര്‍ഭനിരോധന ഉപാധിയായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നു. നാച്വറല്‍ സൈക്കിള്‍സ് എന്നു പേരിട്ടിരിക്കുന്ന ആപ്പിന് യുഎസിലെ ഫുഡ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) ആണ് അംഗീകാരം നല്‍കിയത്.

Read Also : ലൈംഗികതയുടെ ആദ്യാനുഭവങ്ങള്‍ പങ്കിടുന്നവരുടെ ശ്രദ്ധയ്ക്ക്

ആണവ ഭൗതിക ശാസ്ത്രജ്ഞയായ എലിന ബെര്‍ഗ് ലണ്ടാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. യു.കെയിലെ മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെയും അംഗീകാരം ആപ്പിനുണ്ട്. അണ്ഡോത്പാദന സമയം കൃത്യമായി കണ്ടെത്തി ഗര്‍ഭം ധരിക്കുന്നതിനും അതു വേണ്ടാത്തവര്‍ക്ക് ഗര്‍ഭധാരണം തടയുന്നതിനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും.
ഇതൊരു ഗര്‍ഭനിരോധന ഉപാധിയായി എഫ്.ഡി.എ അംഗീകരിക്കുകയും ചെയ്തു.ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്യുകയാണെങ്കില്‍ ആപ്പ് മികച്ച ഗര്‍ഭനിരോധന ഉപാധിയാണെന്ന് എഫ്.ഡി.എയുടെ സ്ത്രീകളുടെ ആരോഗ്യവിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ടെറി കോര്‍ണെലിസണ്‍ പറഞ്ഞു. അതേസമയം ഒരു ഗര്‍ഭനിരോധന ഉപാധിയും 100 ശതമാനം ഉറപ്പു നല്‍കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button