ജമ്മു : കനത്ത മഴയെ തുടർന്ന് ജമ്മു- ശ്രീനഗർ നാഷണൽ ഹൈവേയിൽ മണ്ണിടിച്ചിൽ. രംബൻ ജില്ലയിലും ഉധംപൂർ ജില്ലയിലുമാണ് ഒന്നനിലധികം തവണ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെതുടർന്ന് ജമ്മു- ശ്രീനഗർ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് ഗതാഗത ഉദ്യോഗസ്ഥർ അറിയിച്ചു.
Read also:ദുരിതബാധിതർക്ക് തെച്ചിക്കോട്ട് രാമചന്ദ്രന്റെ വക ധനസഹായം
ജില്ലയിലെ പലയിടത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഴ കുറഞ്ഞെങ്കിൽ മാത്രമേ തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുള്ളു. പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ രൂക്ഷമായിരിക്കുന്നതിനാൽ ഹൈവേ പരിസരങ്ങൾ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചുണ്ട്.
Post Your Comments