CinemaNews

“അപാര സുന്ദരനായി” ഇന്ദ്രൻസ് എത്തുന്നു

സംസ്ഥാന അവാർഡ് നേടിയതിനു പിന്നാലെ വീണ്ടും നായകനായി ഇന്ദ്രൻസ്

മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയതിനു പിന്നാലെ വീണ്ടും നായകനായി ഇന്ദ്രൻസ് എത്തുന്നു. നവാഗതൻ ആയ പ്രതീഷ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് ഇന്ദ്രൻസ് നായകൻ ആകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തിറങ്ങി. “അപാര സുന്ദര നീലാകാശം” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പോസ്റ്ററിൽ വളരെ ചെറുപ്പക്കാരൻ ആയ ഒരു ഇന്ദ്രൻസിനെ ആണ് കാണാൻ കഴിയുന്നത്.

Image may contain: 1 person, smiling

സംവിധായകന്റെ തന്നെയാണ് കഥ. വൈശാഖ് രവീന്ദ്രന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. ഷൂട്ട് ആന്‍ഡ് ഷോ ഇന്റര്‍നാഷ്‌നല്‍ പ്രൈവറ്റ് ലിമി. ബാനറില്‍ ധനേഷ് ടി.പി, സുനിത ധനേഷ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button