CinemaNews

ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസ മഴ ചൊരിഞ്ഞു താരദമ്പതിമാര്‍

നിർത്താതെ പെയ്യുന്ന മഴയിൽ ദുരിതം അനുഭവിക്കുന്ന മനുഷ്യർക്ക് സഹായവും ആയി പൂർണിമ ഇന്ദ്രജിത്തും മക്കളും ദുരിതാശ്വാസ ക്യാമ്പിൽ എത്തി. കൊച്ചിയിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി ആരംഭിച്ച അന്‍പോട് കൊച്ചിക്കായാണ് പൂർണിമ മുന്നിട്ട് ഇറങ്ങിയത്. പൂർണിമക്ക് പിന്നാലെ ഇന്ദ്രജിത്തും എത്തിയതോടെ ഈ കുടുംബത്തെ ആശംസകൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ഇതിനു മുന്നേ അൻപോട് കൊച്ചിക്കായി താരങ്ങളായ പാർവതി, റിമ കല്ലിങ്ങൽ, ടോവിനോ തോമസ് എന്നിവരും രംഗത്തിറങ്ങിയിരുന്നു.കടവന്ത്രയിലെ റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ ക്യാംപിലാണ് താരങ്ങളെത്തിയത്.

ആദ്യ ദിനം മുതലേ പൂർണിമക്ക് ഒപ്പം മക്കൾ ഉണ്ടായിരുന്നു. ദുരിതബാധിതരെ സഹായിക്കുന്നതിനായി സാധനങ്ങള്‍ നല്‍കണമെന്നും എവിടെയൊക്കെയാണ് അവ എത്തിക്കേണ്ടതെന്നും താരം അറിയിച്ചിരുന്നു. താരത്തിന്‍രെ അഭ്യര്‍ത്ഥ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അന്‍പോട് കൊച്ചിക്കായി താരവും സജീവമായ ഇടപെടലുകളാണ് നടത്തുന്നത്.

കിറ്റുകൾ തയ്യാറാക്കുന്നവർക്ക് ഒപ്പം മക്കളായ പ്രാർത്ഥനയും നക്ഷത്രയും കൂടി. തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ എല്ലാം താരപുത്രികൾ ചെയ്തു സഹായിച്ചു. ആദ്യ ദിനം പൂർണിമയും നക്ഷത്രയും ആയിരുന്നു. പിറ്റേ ദിവസം മുതൽ അച്ഛൻ ഇന്ദ്രജിത്തും പ്രാർത്ഥനയും ഇവർക്കൊപ്പം കൂടി.

shortlink

Post Your Comments


Back to top button