Latest NewsKerala

നാളെ അത്തം പിറക്കും; അത്തപ്പൂ ഇടാനായി പൂക്കള്‍ എത്തിക്കഴിഞ്ഞു

തിരുവനന്തപുരം: നാളെ അത്തം പിറക്കും, അത്തപ്പൂ ഇടാനായി പൂക്കള്‍ എത്തിക്കഴിഞ്ഞു. അത്തം മുതല്‍ തിരുവോണം വരെ പൂക്കളമിടാനായി തമിഴ്‌നാട്ടില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് പൂക്കള്‍ എത്തിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ പൂക്കളെത്തുന്നത് തമിഴകത്തുനിന്ന് തന്നെയാണ്. തമിഴ്‌നാട്ടിലെ തേവാള, പാവൂര്‍ ഛത്രം, ആലങ്കുളം, തിരുനെല്‍വേലി,ശങ്കരന്‍കോവില്‍,കടയല്‌ളൂര്‍എന്നിവിടങ്ങളില്‍ നിന്നാണ് പൂവ് എത്തുന്നത്.

Also Read : ഈ ഓണക്കാലത്ത് നിങ്ങൾക്ക് ഉപയോഗിക്കാനാവുന്ന ചില ആപ്പുകൾ പരിചയപ്പെടാം

റോസ, ബന്തി എന്നിവ ബംഗളൂരുവില്‍നിന്നും എത്തുന്നുണ്ട്. പാവൂര്‍ ഛത്രവും പൂക്കച്ചവടത്തിന് പ്രസിദ്ധമാണ്. തുച്ഛമായ നിരക്കും ലേല വ്യവസ്ഥയില്‍ പൂ ലഭിക്കുന്നതുമാണ് വ്യാപാരികളെ ഇവിടെ എത്തിക്കുന്നത്. സാധാരണദിവസങ്ങളില്‍ എല്‌ളായിനം പൂക്കളും ഇടനിലക്കാര്‍ വഴി എത്തുമെങ്കിലും ഓണമായാല്‍ ഒരുതരം പൂക്കള്‍ മാത്രമേ ഒരു ഇടനിലക്കാരന്‍ വഴി ലഭിക്കൂ.

ബന്തി, കൊഴുന്ന്, തുളസി, വിവിധ നിറങ്ങളിലുള്ള റോസ, മുല്‌ള എന്നിവയാണ് പ്രധാന കൃഷി.പ്രധാനലകഷ്യം കേരളത്തിലെ ഓണവിപണിതന്നെയാണ്. ഓണം കഴിഞ്ഞാല്‍ പൂപ്പാടങ്ങളെല്ലാം പച്ചക്കറി കൃഷിയിലേക്ക് മാറും. തുച്ഛമായ നിരക്കില്‍ ലഭിക്കുന്ന പൂക്കള്‍ അതിര്‍ത്തി കടക്കുന്നതോടെ വില ഇരട്ടിയാകും. തിരുവോണമാകുമ്പോഴേക്കും പൂക്കള്‍ക്ക് പൊന്നിന്റെ വിലയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button