ന്യൂ ഡൽഹി : ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഇബേ.പകരം പുതിയ ഷോപ്പിംഗ് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് വ്യക്തമാക്കി. ഇപ്പോള്‍ ebay.in തുറക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട സന്ദേശമാണ് ഇപ്പോൾ ലഭിക്കുന്നത്. അതേസമയം ഇബേ ഗ്യാരണ്ടിയുടെ ആനുകൂല്യം ഈ മാസം 30 വരെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതുവഴി അടുത്തിടെ വാങ്ങിയ ഇബേ ഉത്പന്നങ്ങള്‍ തൃപ്തികരമായില്ലെങ്കില്‍ മടക്കിനല്‍കാവുന്നതാണ്.
കഴിഞ്ഞ വർഷമായിരുന്നു ഇബേയെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുത്തത്.ഇബേക്ക് പകരമായി റീഫര്‍ബിഷ്ഡ് ഉല്‍പന്നങ്ങള്‍ മാത്രം വില്‍പ്പന നടത്തുന്ന ഇകൊമേഴ്‌സ് വെബ്‌സൈറ്റ് അവതരിപ്പിക്കാനാണ് ഫ്‌ളിപ്കാര്‍ട്ട് ഇനി ഒരുങ്ങുന്നത്.
Also read : ഓണച്ചന്തകളുടെ വിവരങ്ങള്‍ ലഭിക്കാന്‍ ഓണവിപണി മൊബൈല്‍ ആപ്പ്
Post Your Comments