ഷാര്‍ജ : ബലിപ്പെരുന്നാളിന് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സന്തോഷ വാര്‍ത്തയുമായി യു.എ.ഇ മന്ത്രാലയം. യു.എ.ഇയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിച്ചെയുന്നവര്‍ക്ക് ഈദ് അല്‍ അദാ പ്രമാണിച്ച് ആഗസ്റ്റ് മാസത്തിലെ ശമ്പളം നേരത്തെ കൊടുക്കും. ഷാര്‍ജയിലെ സുപ്രീം കൗണ്‍സില്‍ അംഗം ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
read also : യു.എ.ഇ നിവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: അഞ്ച് ദിവസം തുടര്‍ച്ചായി അവധി കിട്ടിയേക്കും
ഈദ് അവധി ആരംഭിക്കുന്നതിന് മുമ്പ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും പ്രത്യേക അറിയിപ്പില്‍ പറയുന്നു. പെരുന്നാള്‍ അവധിയ്ക്കു ശേഷം ആഗസ്റ്റ് 26 ന് പ്രവര്‍ത്തി ദിനം ആരംഭിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു
Post Your Comments