ഇടുക്കി: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പിൽ ആശങ്ക ഒഴിയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12ന് പുറത്തുവിട്ട കണക്ക് പ്രകാരം 2,396.62 ആണ് നിലവിലെ ജലനിരപ്പ്.
ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് തുറന്നു വച്ചിരുന്ന അഞ്ച് ഷട്ടറുകളില്‍ രണ്ടെണ്ണം അടക്കുകയും പുറത്തേക്ക് ഒഴുക്കി കളയുന്ന ജലത്തിന്റെ അളവ് 4.5 ലക്ഷം ലിറ്റര്‍ ആക്കി കുറയ്ക്കുകയും ചെയ്തിരുന്നു. ഇരു വശങ്ങളിലുമുള്ള ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്.
Post Your Comments