മണി രത്നം വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രം ആണ് “ചെക്ക ചിവന്ത വാനം”. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, ജ്യോതിക എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. കാട്രു വെളിയിടെയ്ക്കു ശേഷം ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് പുറത്തു വന്നത്. മാസ്സ് ലുക്കിൽ നിൽക്കുന്ന അരവിന്ദ് സ്വാമിയാണ് പോസ്റ്ററിൽ. വരദൻ എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്.
ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. വിജയ് സേതുപതിയ്ക്ക് പൊലീസ് വേഷമാണ്. മണിരത്നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സിനിമ സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും.
എആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.
Post Your Comments