Latest NewsCinema

കട്ടകലിപ്പ് ലുക്കിൽ അരുൺ വിജയ്; ചെക്ക ചിവന്ത വാനം രണ്ടാമത്തെ പോസ്റ്റർ

മണി രത്‌നം വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രം ആണ് “ചെക്ക ചിവന്ത വാനം”

മണി രത്‌നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ടു. അരുൺ വിജയ് യുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ അരവിന്ദ് സ്വാമിയുടെ വരദൻ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. അരുൺ വിജയ് ത്യാഗ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

മണി രത്‌നം വൻ താരനിരയെ അണിനിരത്തി ഒരുക്കുന്ന ചിത്രം ആണ് “ചെക്ക ചിവന്ത വാനം”. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, ജ്യോതിക എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. വിജയ് സേതുപതിയ്ക്ക് പൊലീസ് വേഷമാണ്. മണിരത്നം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. സിനിമ സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും.

എആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

shortlink

Post Your Comments


Back to top button