മലയാളത്തിന്റെ വിസ്മയ നടന്‍ മോഹന്‍ലാല്‍ അഭിനയത്തില്‍ മാത്രമല്ല പാട്ടിലും താരമാണ്. നിരവധി ചിത്രങ്ങളില്‍ പാട്ടുകള്‍ പാടിയിട്ടുള്ള താരം തന്റെ ഏറ്റവും മികച്ച ആരാധകനെ കണ്ടെത്താന്‍ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ നീരാളി വരെ എത്ര പാട്ട് സീനുകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദ്യംകംപ്ലീറ്റ് ആക്ടര്‍ എന്ന പേജിലൂടെയാണ് മോഹന്‍ലാല്‍ ചോദിച്ചത്. ശരിയായി ഉത്തരം പറയുന്നവര്‍ക്ക് മൂന്ന് സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഉത്തരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും ഇപ്പോഴിതാ ലാലേട്ടന്‍ ആ വിജയികളെ പ്രഖ്യാപിച്ചിരിക്കുയാണ്. വൈശാഖ് എസ്.എസ‍് ആണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയതെന്ന് പേജിലൂടെ തന്നെ മോഹന്‍ലാല്‍ വ്യക്തമാക്കി. രണ്ടാം സമ്മാനം മഹേഷ് എസ്.എല്‍ ഉംമൂന്നാം സമ്മാനം രാഹുല്‍ രവീന്ദ്രനുമാണ് കരസ്ഥമാക്കിയത്. എത്ര പാട്ട് സീനുകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന കൃത്യമായ ഉത്തരം മോഹന്‍ലാല്‍ പുറത്തുവിട്ടിട്ടില്ല.
അതിമനോഹരമായൊരു തായ്‌ലന്‍ഡ് ട്രിപ്പാണ് ഒന്നാം സമ്മാനം. സ്മാര്‍ട്ട്‌ഫോണ്‍ രണ്ടാം സമ്മാനമായി നല്‍കുമ്പോള്‍ മൂന്നാം സമ്മാനം ലഭിച്ച രാഹുലിന് ഓഡിയോ സിസ്റ്റമാണ് ലഭിക്കുന്നത്.
Post Your Comments