ഓണം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ ആദ്യം ഓടിയെത്തുന്നത് സ്വര്‍ണവര്‍ണമായ ഉപ്പേരിയെയാണ്. സദ്യയ്ക്കൊപ്പം ശര്‍ക്കര ഉപ്പേരിക്ക് പ്രധാന സ്ഥാനമുണ്ട്. സദ്യവിളമ്പുമ്പോള്‍ ഇലയുടെ അറ്റത്തായാണ് ശര്‍ക്കര ഉപ്പേരിയുടെ സ്ഥാനം. പണ്ടുകാലത്ത് വീട്ടില്‍ തയ്യാറാക്കുന്ന ഈ പലഹാരത്തിന് ഇന്ന് പലരും ബേക്കറികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ശര്‍ക്കര ഉപ്പേരി വീട്ടിലുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അതിന്റെ റസിപ്പി ഇതാ.
ചേരുവകള്‍:
പച്ചനേന്ത്രക്കായ: അഞ്ച്
ശര്‍ക്കര: അരകിലോ
ചുക്കുപൊടി: 50 ഗ്രാം
ജീരകപ്പൊടി: 25 ഗ്രാം
നെയ്യ്: ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ: വറുക്കാന്‍
നേന്ത്രക്കായയുടെ തൊലി കളഞ്ഞ് രണ്ടു കീറായി നുറുക്കി കഴുകിയെടുത്ത് ഉപ്പുചേര്‍ക്കാതെ എണ്ണയില്‍ വറുത്തെടുക്കുക. തുടര്‍ന്ന് വെള്ളവും ചുക്കുപൊടിയും നെയ്യും ചേര്‍ത്ത് ശര്‍ക്കര പാവുകാച്ചമം. ചട്ടുകൊണ്ട് കോരിയെടുത്ത് നൂല് പരുവത്തിലെത്തുമ്പോള്‍ ജീരകപ്പൊടി ചേര്‍ത്തിളക്കണം. പാവു തണുക്കുന്നതിനു മുമ്പായി കാായ വരുത്ത് വെച്ചത് അതിലേക്കിട്ട് നന്നായി ഇളക്കിയാല്‍ ശര്‍ക്കര ഉപ്പേരി റെഡി.
Post Your Comments