വയനാട്: സംസ്ഥാനത്ത് മഴ തുടരുമ്പോൾ വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ജില്ലയിലെ കുറിച്ചര്‍മലയിലാണ് ഉരുള്‍പ്പൊട്ടിയത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം.
അതേഅസമയം കഴിഞ്ഞ ഒമ്പതിന് പുലർച്ചെ ഇടുക്കി ഹൈറേഞ്ചിൽ ദുരിതം വിതച്ച ഉരുൾപൊട്ടലിൽ കാണാതായവരെ നാലുദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. വാത്തിക്കുടി പഞ്ചായത്തിലെ രാജപുരത്ത് കരിക്കുളത്തിൽ പരേതനായ കുമാരന്റെ മക്കളായ രാജൻ, ഉഷ എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ ഇന്നലെയും നടന്നിരുന്നു. ഇവരുടെ മാതാവ് മീനാക്ഷി ഉരുൾപൊട്ടലിൽ മരണമടഞ്ഞിരുന്നു.
Read also:വെള്ളത്തിൽ നിന്ന് മീൻ മാത്രമല്ല തേങ്ങയും പിടിക്കാം: ഇതാ പുതിയ ആശയവുമായി മലയാളി
പുലർച്ചെ 3.30-ഓടെയാണ് ഇവരുടെ വീടിനു പിന്നിലായി വലിയ ഉരുൾപൊട്ടലുണ്ടായത്. മണ്ണും കല്ലും വെള്ളവും കലർന്ന ചെളിവെള്ളം കുതിച്ചെത്തി ദുരന്തമറിയാതെ കിടന്നുറങ്ങിയ ഈ കുടുംബത്തെ വീടുസഹിതം കവർന്നെടുക്കുകയായിരുന്നു. വീടിരുന്ന സ്ഥലവും പറമ്പും മലവെള്ളം കൊണ്ടുപോയി.
Post Your Comments