Latest NewsKerala

സംസ്ഥാനത്ത് വീണ്ടും ഉരുള്‍ പൊട്ടി ; ആളപായമില്ല

പു​ല​ർ​ച്ചെ ഇടുക്കി ഹൈ​റേ​ഞ്ചി​ൽ ദു​രി​തം​ വി​ത​ച്ച ഉ​രു​ൾ​പൊ​ട്ട​ലി​ൽ

വയനാട്: സംസ്ഥാനത്ത് മഴ തുടരുമ്പോൾ വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ജില്ലയിലെ കുറിച്ചര്‍മലയിലാണ് ഉരുള്‍പ്പൊട്ടിയത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം.

അതേഅസമയം ക​ഴി​ഞ്ഞ ഒമ്പതിന് പു​ല​ർ​ച്ചെ ഇടുക്കി ഹൈ​റേ​ഞ്ചി​ൽ ദു​രി​തം​ വി​ത​ച്ച ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​രെ നാ​ലു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ രാ​ജ​പു​ര​ത്ത് ക​രി​ക്കു​ള​ത്തി​ൽ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ മ​ക്ക​ളാ​യ രാ​ജ​ൻ, ഉ​ഷ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന​ലെ​യും ന​ട​ന്നി​രു​ന്നു. ഇ​വ​രു​ടെ മാ​താ​വ് മീ​നാ​ക്ഷി ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

Read also:വെള്ളത്തിൽ നിന്ന് മീൻ മാത്രമല്ല തേങ്ങയും പിടിക്കാം: ഇതാ പുതിയ ആശയവുമായി മലയാളി

പു​ല​ർ​ച്ചെ 3.30-ഓ​ടെ​യാ​ണ് ഇ​വ​രു​ടെ വീ​ടി​നു പി​ന്നി​ലാ​യി വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. മ​ണ്ണും ക​ല്ലും വെ​ള്ള​വും ക​ല​ർ​ന്ന ചെ​ളി​വെ​ള്ളം കു​തി​ച്ചെ​ത്തി ദു​ര​ന്ത​മ​റി​യാ​തെ കി​ട​ന്നു​റ​ങ്ങി​യ ഈ ​കു​ടും​ബ​ത്തെ വീ​ടു​സ​ഹി​തം ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​രു​ന്ന സ്ഥ​ല​വും പ​റ​മ്പും മ​ല​വെ​ള്ളം കൊ​ണ്ടു​പോ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button