ഹൈദരാബാദ്: ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഹൈദരാബാദിൽ 2 യുവാക്കളെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. 24കാരനായ അബ്ദുൾ ബാസിത്ത്, 19കാരനായ മുഹമ്മദ് അബ്ദുൾ ഖാദീർ എന്നി യുവാക്കളെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്താനും യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ഇവർ ശ്രമം നടത്തിയതായി എൻ ഐഎ കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ 24 കാരൻ രണ്ട് തവണ സിറിയയിലേക്ക് പോകാൻ ശ്രമം നടത്തിയതിന്റെ തെളിവുകളും എൻ ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. 2014 മുതൽ എൻഐഎ യുടെ നിരീക്ഷണത്തിലായിരുന്നു അറസ്റ്റിലായവർ. ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു നിരവധി ഫോണുകളും ലാപ്ടോപ്പും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments