കൊച്ചി: വലിയൊരു മഴദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ദുരിതം പെയ്തുകൊണ്ടിരിക്കുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി കേരളം ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്. ദുരിതബാധിതര്‍ക്ക് താങ്ങായി വിവിധയിടങ്ങളിൽ നിന്ന് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും എല്ലാ മാധ്യമങ്ങളിലുമായി ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളും ആഹ്വാനങ്ങളും തുടരുന്നുമുണ്ട്.
ഇതൊക്കെ കൊണ്ടാവാം മണിക്കുട്ടിയെന്ന പതിനൊന്നുകാരിക്കും താൻ 10 മാസമായി സ്വരുക്കൂട്ടി വെച്ചിരുന്ന നാണയത്തുട്ടുകൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനമെടുത്തത്. അച്ഛന്റെ പോക്കറ്റിൽ നിന്ന് എടുക്കുന്ന ചില്ലറ തുട്ടുകൾ അവൾ ഒരു കുടുക്കയിലിട്ടു സൂക്ഷിച്ചു വെച്ചിരുന്നു.അതാണ് ഇന്നലെ പൊട്ടിച്ചു അച്ഛനെ ഏൽപ്പിച്ചത്. അച്ഛൻ വിശാൽ അത് ഫേസ്‌ബുക്കിൽ പോസ്റ്റായി ഇടുകയും ചെയ്തു.
വിശാലിന്റെ വാക്കുകളിലേക്ക്, ‘ഭാര്യയും രണ്ട് പെണ്മക്കളുമായി വാടകവീട്ടിൽ കഴിയുന്ന ഒരാളാണ് ഞാൻ. എന്റെ പഴ്സിൽ ഉള്ള ചില്ലറ എന്നും എടുത്ത് കുടുക്കയിലിട്ട് അവൾ കൂട്ടി വച്ച കാശാണ്.ലക്ഷങ്ങളുടെ പൊലിമയൊന്നും ഇല്ലെങ്കിലും ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ പതിനൊന്ന് വയസ്സുകാരിക്ക് ഈ തുക ഒരു വലിയ സംഖ്യയാണ്. നാളെ കുന്നംകുളം യുവമോർച്ചയിൽ അവൾ തന്നെ ഇതേൽപ്പിക്കും. എന്തുകൊണ്ട് യുവമോർച്ച എന്ന് ചോദിച്ചാൽ ഞങ്ങൾ വിശ്വസിക്കുന്ന പ്രസ്താനം ആയത്കൊണ്ട് എന്നാണ് ഉത്തരം. ദാനത്തിന്റെ മഹത്വം മക്കളെ പഠിപ്പിച്ചാൽ നമ്മുടെ കാലം കഴിഞ്ഞാലും അവർ അത് ചെയ്യും എന്നാണെന്റെ വിശ്വാസം.’
Post Your Comments