KeralaLatest News

വീണ്ടും ന്യൂന മര്‍ദ്ദം : ശക്തമായ മഴയ്ക്ക് സാധ്യത

പത്തനംതിട്ട : കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലാണ് ഇതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീവ്ര മഴയ്ക്കു സാധ്യതയില്ലെങ്കിലും ഇടവിട്ടു മഴ ലഭിക്കും.

അതേ സമയം കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരത്തു ശക്തിയേറിയ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന ഹൈദരാബാദിലെ ഇന്‍കോയ്‌സ് ഏജന്‍സിയുടെ മുന്നറിയിപ്പു തുടരുകയാണ്. ബുധനാഴ്ച രാവിലെ വരെ ഇതു ബാധകമാണ്. വേലിയേറ്റ സമയത്തു തീരത്തോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ നദികളുടെ അഴിമുഖത്തു പ്രളയജലം കടലിലേക്ക് ഇറങ്ങാതെ നില്‍ക്കുന്ന പ്രതിഭാസമാണിത്.

Read also : കേരളതീരത്ത് അതിശക്തമായ കാറ്റ് രൂപം കൊണ്ടു : 60 കി.മീ വേഗതയില്‍ വീശിയടിയ്ക്കും

ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നു മണി വരെ വേലിയേറ്റ സമയത്ത് ഇത് കൂടുതലായിരിക്കും. രാത്രി 10 മുതല്‍ രണ്ടു മണി വരെ ചെറിയ തോതിലും ഉണ്ടാകും. ഈ സമയങ്ങളില്‍ തീരപ്രദശത്തു കടല്‍വെള്ളം അകത്തേക്കു കയറി വരാന്‍ സാധ്യതയുണ്ട്. മധ്യഅറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആഴക്കടല്‍ മേഖലയില്‍ കടല്‍ പതിവിലും പ്രക്ഷുബ്ദമായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button