ദുബായ് : ദുബായിൽ ഫിലിപ്പൈന്‍ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ജൂലൈ 29നാണ് എയ്ഞ്ചല്‍ പൗയ ത്രസാത് എന്ന യുവതിയെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ ചൈന ക്ലസ്റ്ററിലെ ഒരു ഫ്ലാറ്റില്‍ വീട്ടുജോലിക്കാരിയായിരുന്നു മരിച്ച യുവതി.
മരിക്കുന്നതിന് കുറച്ചു ദിവസം മുമ്പ് താന്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞിനെ നശിപ്പിക്കണമെന്നും എയ്ഞ്ചല്‍ പറഞ്ഞിരുന്നുവെന്ന് അവരുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തി. 2016 മുതല്‍ എയ്ഞ്ചലിന്റെ വിസ കാലാവധി തീര്‍ന്നിരുന്നു. ഇക്കാര്യം യുവതിയെ അലട്ടിയിരുന്നു. ഗര്‍ഭം അലസിപ്പിക്കരുതെന്നും ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിക്കുന്ന പൊതുമാപ്പ് സമയത്ത് എന്തെങ്കിലും വഴി തെളിയുമെന്നും താന്‍ പറഞ്ഞുവെന്ന് സുഹൃത്ത് വ്യക്തമാക്കി.
Read also:മോമോ ചലഞ്ചിനെക്കുറിച്ച് കേരള പോലീസ് പറയുന്നത്
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്.എയ്ഞ്ചലിന് പതിനൊന്നും എട്ടും വയസ്സുള്ള രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് ഒരിക്കല്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അല്‍ഐയ്‌നിലെ ഒരു വീട്ടില്‍ ജോലി ചെയ്താണ് ഇവര്‍ ജീവിച്ചിരുന്നത്.
യുവതിയുടെ മരണത്തില്‍ അന്വേഷണം വേണം എന്ന് ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം വേഗം വിട്ടുനല്‍കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു
Leave a Comment