Latest NewsGulf

ബലിപെരുന്നാള്‍; നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാള്‍ ഈ മാസം 21 നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. 20 നായിരിക്കും അറഫാ ദിനം. ​കഴിഞ്ഞ ദിവസം സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ദു​ല്‍​ഹ​ജ്ജ് മാ​സ​പ്പി​റ​വി ദൃശ്യമായിരുന്നു. സൗദി അറേബ്യ 11 ദിവസത്തെ ബലിപെരുന്നാള്‍ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

യു.എ.ഇ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെയാണ് അവധി പ്രഖ്യാപിച്ചത്.
പൊതുമേഖലയ്ക്ക് ഏഴ് ദിവസത്തെ അവധിയാണ് മന്ത്രിമാരുടെ കൗണ്‍സില്‍ പ്രഖ്യപിച്ചിരിരിക്കുന്നതെന്ന് യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ്‌ 19 മുതലാണ് യു.എ.ഇയിലെ പൊതുമേഖലാ അവധി ആരംഭിക്കുന്നത്. സ്വകാര്യ മേഖലയിലെ അവധി ദിനങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ബലിപെരുന്നാള്‍ പ്രാധാന്യം

ലോക മുസ്ലിം ജനതയുടെ വളരെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ത്യാഗസുരഭിലമായ ബലി പെരുന്നാള്‍. വളരെ പ്രാധാന്യമുള്ള മൂന്ന് ആഘോഷങ്ങളാണ് ഇസ്ലാമിലുള്ളത്; ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍, നബിദിനം. ദുല്‍ഹജ്ജ് മാസം പിറന്നതുമുതല്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ പരിശുദ്ധ കഅ്ബയിലേക്കും മദീനയുടെ രാജകുമാരന്റെ കബറിടത്തിലേക്കുമായിരിക്കും.

ALSO READ: യു.എ.ഇ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദീര്‍ഘമായ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കുമൊടുവില്‍ ലഭിച്ച മകനെ ബലിയറുക്കാന്‍ ഇലാഹീ നിര്‍ദേശം വന്നപ്പോള്‍ തെല്ലും വൈമനസ്യമില്ലാതെ സദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് ഇബ്‌റാഹീം(അ). അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഏറ്റവും പ്രിയപ്പെട്ടതിനെ പോലും സമര്‍പ്പിക്കാനും ബലികഴിക്കാനുമുള്ള ഹൃദയവിശാലത വേണമെന്നാണ് ഈദുല്‍അള്ഹ ആഹ്വാനം ചെയ്യുത്. സ്രഷ്ടാവിന്റെ പൊരുത്തത്തിനു വിലങ്ങ് തീര്‍ക്കു വികല വിചാരങ്ങളെയും പ്രവര്‍ത്തനങ്ങളെയും ജീവിതത്തില്‍ നിന്ന്് പിഴുതെറിയേണ്ടതുണ്ട് എന്നതുതന്നെയാണ് ഈദുല്‍ അള്ഹയുടെ ആഹ്വാനം.

ബലിപെരുന്നാള്‍ ദിനത്തില്‍ പാപമോചനം നേടുന്ന ജനലക്ഷങ്ങള്‍ക്കൊപ്പം നാഥന്‍ നമ്മെയും ഉള്‍പെടുത്താന്‍ നമുക്കും നന്മകളുടെ പാതകള്‍ സൃഷ്ടിക്കേണ്ടതുണ്ട്. കുടുംബ- സുഹൃത്ത് ബന്ധങ്ങള്‍ പുതുക്കുകയും അയ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും അന്നദാനം നടത്തുകയും പരിമിധികള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. ഈ ബലിപെരുന്നാള്‍ ദിനം പരസ്പര ഐക്യത്തിനും മതേതര കൂട്ടായ്മക്കും ദേശീയത ഊട്ടിയുറപ്പിക്കാനുള്ള വേദിയാകട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button