Entertainment

കുടുംബത്തിനെതിരായ തീരുമാനം; അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് നമിതാ പ്രമോദ്

അമ്മയാണ് ഒരു കുടുംബത്തിന്റെ അടിത്തറ, ഫാമിലി ലൈഫ് തുടങ്ങി കഴിഞ്ഞാല്‍ അതിനാണ് പ്രാധാന്യം

മലയാള സിനിമയിലെ ഹിറ്റ് നായിക നാമിതാ പ്രമോദ് വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ്. മലയാള സിനിമയുടെ മാറ്റത്തിന്റെ വഴിയേ നീങ്ങിയ ‘ട്രാഫിക്’ ആയിരുന്നു നമിതയുടെ കന്നിച്ചിത്രം, പിന്നീടു യുവ സൂപ്പര്‍ താരങ്ങളുടെ നായികയായി വേഷമിട്ട നമിതാ മോളിവുഡിലെ ജനപ്രീതിയുള്ള നടിയെന്ന പേര് നേടിയെടുക്കുകയും ചെയ്തു.

സമൂഹത്തിലെ എല്ലാ കാര്യങ്ങളെയും വ്യക്തമായ കാഴ്ചപാടോടെ സമീപിക്കുന്ന നമിത കുടുംബമായ ശേഷം സിനിമയില്‍ അഭിനയിക്കില്ല എന്ന് വ്യക്തമാക്കുകയാണ്.

‘അമ്മയാണ് ഒരു കുടുംബത്തിന്റെ അടിത്തറ, ഫാമിലി ലൈഫ് തുടങ്ങി കഴിഞ്ഞാല്‍ അതിനാണ് പ്രാധാന്യം. ഷൂട്ടിങ്ങിനായി ഒരുപാടു ദിവസമൊന്നും കുടുംബം വിട്ടു നില്‍ക്കാന്‍ സാധിക്കില്ലെന്നും’, നമിത പറയുന്നു. വീട്ടുകാര്‍ക്കെതിരായ ഒരു തീരുമാനവും താന്‍ എടുത്തിട്ടില്ലെന്നും എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരു തീരുമാനത്തിലെത്താനാണ് പലപ്പോഴും ശ്രമിക്കുന്നതെന്നും നമിത വ്യക്തമാക്കുന്നു. നേരത്തെ കപ്പ ടിവിയിലെ ഹാപ്പിനസ് പ്രോജക്റ്റില്‍ സംസാരിക്കവേയാണ് നമിത തന്റെ നയം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button