സീരിയൽ നടൻ എന്ന പേരിൽ തന്നെ സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നു നടനും എഴുത്തുകാരനുമായ അനൂപ് മേനോൻ. സീരിയലിൽ നിന്നും സിനിമ ലോകത്തേക്ക് എത്തി തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടൻ ആണ് അനൂപ് മേനോൻ. “നമ്മൾ ഒരു സിനിമ കിട്ടി പെട്ടിയൊക്കെ എടുത്ത് റെയിൽവേ സ്റ്റേഷനിൽ പോകുമ്പോ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിളിച്ചു പറയും, അനൂപേ ആ സിനിമ നമ്മുക് വേണ്ട എന്ന്. ആ റോൾ ശരി ആകില്ല എന്ന്. നമ്മൾ കരുതും നമ്മളോടുള്ള സ്നേഹം കാരണം ആണെന്ന്. പക്ഷെ പിന്നീട് ആണ് അറിയുന്നത് സീരിയൽ ആർട്ടിസ്റ് ആയതിന്റെ പേരിലാണ് ഒഴിവാക്കിയത് എന്ന്.” അനൂപ് പറയുന്നു. പക്ഷെ അതെല്ലാം ഒരു സ്ട്രഗിൾന്റെ ഭാഗം ആണെന്നും എല്ലാവരും അത് കടന്നു പോയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
“എന്റെ ഏറ്റവും വലിയ പാഠശാല ആണ് സീരിയൽസ്. അത് ഒട്ടും മോശമായ മീഡിയ അല്ല. പക്ഷെ സിനിമയിലേക്ക് കേറുമ്പോൾ എവിടെയോ ഒരു സൈക്കോളജിക്കൽ ബ്ലോക്ക് ഉണ്ട് സിനിമ പ്രവർത്തകരുടെ ഇടയിൽ. ഒരാളെ സീരിയലിലെ കാസറ്റ് ആയി പോയാൽ അത് തിയേറ്ററിൽ വരുമ്പോൾ ആൾകാർ സീരിയലിലെ കഥാപാത്രം ആയി തോന്നും എന്നാണ് പൊതുവെ ഉള്ള സംസാരം. ചിലപ്പോ സത്യം ആയിരിക്കാം. ഞാൻ 2 വര്ഷം മാറി നിന്നാണ് സിനിമയിൽ വന്നത്. പക്ഷെ എല്ലാര്ക്കും അതിനു കഴിയണം എന്നില്ല .” അനൂപ് മേനോൻ ഒരു ചാനലിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്നു.
തിരക്കഥ എന്ന ചിത്രം ആണ് തന്റെ ജീവിതം മാറ്റിയതെന്നും . പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നും അനൂപ് പറയുന്നു.
Post Your Comments