KeralaLatest News

ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി, ഓടുന്നവ മണിക്കൂറുകൾ വൈകുന്നു: ട്രെയിൻ ഗതാഗതവും താറുമാറായി

ആറ് പാസഞ്ചറുകള്‍ ഉള്‍പ്പെട്ട എട്ടോളം ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.

കൊച്ചി: കനത്ത മഴ സംസ്ഥാനത്തിന്റെ ജനജീവിതത്തെ ഏതാനും ദിവസങ്ങളായി താളം തെറ്റിച്ചിരിക്കയാണ്. ട്രെയിനുകള്‍ പലതും റദ്ദാക്കുന്ന അവസ്ഥ വരുമ്പോള്‍ ഓടുന്നവ മണിക്കൂറുകള്‍ വൈകുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ട്രെയിനുകളുടെ വേഗം നിയന്ത്രിച്ചതിനു പുറമേ എറണാകുളം ടൗണ്‍ ഇടപ്പള്ളി റെയില്‍വേ പാതയില്‍ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാല്‍ ഇന്നും നാളെയും 14നും ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണവും ഏര്‍പ്പെടുത്തി. ആറ് പാസഞ്ചറുകള്‍ ഉള്‍പ്പെട്ട എട്ടോളം ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. നാലു ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകും.

എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ യാത്രക്കാര്‍ക്കാണ് ട്രെയിന്‍ ഗതാഗത നിയന്ത്രണം തിരിച്ചടിയാവുന്നത്. യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംഗ്ഷനില്‍ നിന്നു പുറപ്പെടുന്ന ചെന്നൈ -എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസിന് ഗുരുവായൂര്‍ വരെ എല്ലാ സ്റ്റോപ്പികളിലും സ്റ്റോപ്പ് അനുവദിച്ചു. ല ട്രെയിനുകളുടെയും സമയവും സര്‍വീസും മൂന്നു ദിവസങ്ങളിലും പുനഃക്രമീകരിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്ഥിരം യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വലയും.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഗുരുവായൂര്‍ അമ്ബലത്തിലേക്കു വരുന്നവരെയും ഇതു ബാധിക്കും. ഇന്ന് ബലി തര്‍പ്പണത്തിനായി വിവിധ ക്ഷേത്രങ്ങളിലേക്കു യാത്ര ചെയ്യുന്നവരെയും ഗതാഗത നിയന്ത്രണം ദുരിതത്തിലാക്കും. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്‌പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റ് എക്സ്‌പ്രസ്, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം -നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button