
യോഗ ഗുരുക്കന്മാരും സന്യാസിമാരുമായ സദ്ഗുരുവും ബാബ രാംദേവും 10 ലക്ഷത്തിന്റെ സൂപ്പര്‍ ബൈക്കില്‍ പറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സദ്ഗുരു ഓടിക്കുന്ന ഡ്യുക്കാറ്റി സ്ക്രാംബ്ളർ ബൈക്കിന്റെ പുറകിലിരുന്നാണ് ബാബ രാംദേവിന്റെ യാത്ര. ഏകദേശം 9.32 ലക്ഷം രൂപയാണുഡ്യുക്കാറ്റി സ്ക്രാംബ്ളർ ബൈക്കിന്റെ ഇന്ത്യൻ വിപണി വില.
സദ്ഗുരു ബൈക്കോടിക്കുന്ന വീഡിയോ ഇതിനു മുമ്പും നിരവധി തവണ യൂടൂബിലും സോഷ്യല്‍മീഡിയയിലും വൈറലായിരുന്നു. അഡ്വഞ്ചർ സ്പോർട്സ് ബൈക്കായ ബിഎംഡബ്ലിയു ജിഎസ് 1200 ആറിൽ സദ്ഗുരു സഞ്ചരിക്കുന്ന വിഡിയോ ആയിരുന്നു ഇത്.
Post Your Comments