Latest NewsKerala

മഴക്കെടുതി പ്രശ്‌നത്തിൽ വ്യജവാർത്ത പ്രചരിപ്പിക്കവർക്ക് എട്ടിന്റെ പണി

മ​ഴ​യു​ടെ തീ​വ്ര​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ൽ രാ​ത്രി ​സ​മ​യ​ത്തും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ

തി​രു​വ​ന​ന്ത​പു​രം : മഴക്കെടുതി പ്രശ്‌നത്തിൽ വ്യജവാർത്ത പ്രചരിപ്പിക്കവർക്ക് എട്ടിന്റെ പണി.
സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാ​ജ​ വാ​ര്‍​ത്ത​ക​ളോ ഊ​ഹാ​പോ​ഹ​ങ്ങ​ളോ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡിജിപി ലോ​ക്‌​നാഥ് ബെ​ഹ്റ വ്യക്തമാക്കി .

വ്യാ​ജ ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തരുത്. പു​തു​താ​യി പാ​സിംഗ് ഔ​ട്ട് ക​ഴി​ഞ്ഞ വ​നി​താ ക​മാ​ന്‍​ഡോ​ക​ളും ദു​രി​താ​ശ്വാ​സ​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു. കൂടാതെ സ്റ്റേ​റ്റ് പോ​ലീ​സ് മോ​ണി​റ്റ​റിംഗ് റൂം ​ക​ണ്‍​ട്രോ​ള്‍ റൂ​മാ​യി മാ​റ്റി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ​ക്ക് ഏ​കോ​പ​നം ന​ൽ​കും.

Read also:നേരിയ ആശ്വാസം; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു

മ​ഴ​യു​ടെ തീ​വ്ര​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ൽ രാ​ത്രി ​സ​മ​യ​ത്തും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജോലി ചെയ്യാൻ നി​ർ‌​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും കോ​സ്റ്റ​ല്‍ പോ​ലീ​സും സ​ഹ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാൻ സം​വി​ധാ​നം ഒരുക്കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button