തിരുവനന്തപുരം : മഴക്കെടുതി പ്രശ്നത്തിൽ വ്യജവാർത്ത പ്രചരിപ്പിക്കവർക്ക് എട്ടിന്റെ പണി.
സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി .
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക പരത്തരുത്. പുതുതായി പാസിംഗ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും ഡിജിപി അറിയിച്ചു. കൂടാതെ സ്റ്റേറ്റ് പോലീസ് മോണിറ്ററിംഗ് റൂം കണ്ട്രോള് റൂമായി മാറ്റി സുരക്ഷ നടപടികൾക്ക് ഏകോപനം നൽകും.
Read also:നേരിയ ആശ്വാസം; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു
മഴയുടെ തീവ്രത കൂടിയ മേഖലകളിൽ രാത്രി സമയത്തും പോലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കോസ്റ്റല്‍ പോലീസും സഹകരിച്ച് പൊതുജനങ്ങൾക്ക് അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകൾ നൽകാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
Post Your Comments