KeralaLatest News

സംസ്ഥാനത്തെ കനത്ത മഴ; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കനത്ത മഴയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. കേരളത്തില സ്ഥിതിഗതികള്‍ ആശങ്കാ ജനകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.

അതേസമയം കനത്ത മഴ ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Also Read : കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, മഴക്കെടുതിയില്‍ 16 മരണം: രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി

ഹെലികോപ്റ്ററില്‍ ശംഖുമുഖത്തെ വ്യോമസേനാ ആസ്ഥാനത്തു നിന്നാണ് സംഘം പുറപ്പെട്ടത്. ഇടുക്കിയിലെത്തി ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ചതിനു ശേഷം കട്ടപ്പന ഗവ.കോളജില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button