മലപ്പുറം: സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് മുൻ മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറം ജില്ലയിലെ പല പ്രദേശങ്ങളിലും സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ക്ക് കൃത്യമായി സഹായങ്ങള്‍ ലഭിക്കുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കനത്ത മഴ ദുരിതം വിതച്ച പ്രദേശങ്ങള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സംഘം ഇന്ന് സന്ദര്‍ശിച്ചിരുന്നു. മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും സർക്കാർ വാഗ്ദാനം ചെയ്‌തിട്ടുണ്ട്.
ALSO READ: മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു; ജനങ്ങള്‍ക്ക് ആശ്വാസം
Post Your Comments