Life StyleFood & Cookery

ഓണത്തിനൊരുക്കാം ബീറ്റ്‌റൂട്ട് പച്ചടി

ബീറ്റ്‌റൂട്ട് കൊണ്ട് ഓണത്തിന് പച്ചടി തയ്യാറാക്കിയാൽ

ഓണത്തിനൊരുക്കുന്ന ഓരോ വിഭവവും വളരെ പ്രത്യേകതയുള്ളതാണ്. അവിയൽ പച്ചടി, കിച്ചടി, സാമ്പാര്‍….എന്നിങ്ങനെ പോകുന്നു ഓണവിഭവങ്ങള്‍. ബീറ്റ്‌റൂട്ട് കൊണ്ട് ഓണത്തിന് പച്ചടി തയ്യാറാക്കിയാൽ ഓണസദ്യ ഗംഭീരമാക്കാം.

ആവശ്യമായ സാധനങ്ങൾ

ബീറ്റ്‌റൂട്ട്-1 മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍ തൈര്-അരക്കപ്പ് തേങ്ങ ചിരകിയത്-4 ടേബിള്‍സ്പൂണ്‍ കടുക്-1 ടീസ്പൂണ്‍ ജീരകം-അര ടീസ്പൂണ്‍ പച്ചമുളക്-2 ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില ഉണക്കമുളക് ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുക.

തയ്യാറാക്കുന്ന വിധം

തേങ്ങ, ജീരകം, അര സ്പൂണ്‍ കടുക്, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചു വയ്ക്കുക. വല്ലാതെ അരയേണ്ടതില്ല. ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് ബീറ്റ്‌റൂട്ട് ഇതിലിട്ടു വഴറ്റുക. ഉപ്പു ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്ന തേങ്ങാമിശ്രിതം ചേര്‍ത്തിളക്കണം. ഇത് വാങ്ങിവച്ച് ഇതില്‍ തൈരു ചേര്‍ത്തിളക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് കടുക്, മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു മൂപ്പിച്ച് ബീറ്റ്‌റൂട്ടിലേക്കു ചേര്‍ക്കുക. ബീറ്റ്‌റൂട്ട് പച്ചടി തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button