ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ബംഗാളിൽനിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഖുദീരാം ബോസ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യുവനേതാക്കളിലൊരാളായിരുന്നു അദ്ദേഹം. പതിനെട്ടു വയസ്സും, എട്ടുമാസവും, എട്ടു ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഖുദിരാമിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്.
ബോസ് ജനിച്ചത് ഡിസംബർ 3, 1889 ന് ബംഗാളിലെ മിഡ്‌നാപൂർ എന്ന ഗ്രാമത്തിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒരു റവന്യൂ ഉദ്യോഗസ്ഥനായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ അരബിന്ദോയും, സിസ്റ്റർ നിവേദിതയും തുടർച്ചയായി മിഡ്നാപ്പൂർ സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തുമായിരുന്നു. ഖുദിരാമുൾപ്പടെയുള്ള യുവാക്കൾ കൂടുതലായി ദേശീയപ്രസ്ഥാനങ്ങളോട് അടുത്തു.
തന്റെ ഗുരുവായ സത്യേന്ദ്രനാഥ് ബോസിൽ നിന്നും, ഭഗവദ്‌ഗീതയിൽ നിന്നും ബോസ് തന്റെ വിപ്ലവചിന്തകൾ കൂടുതലായി ഉൾക്കൊണ്ടു. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പ്രധാനമായും ബംഗാളിന്റെ വിഭജനത്തിനെതിരായിരുന്നു , തന്റെ പതിനാറാമത്തെ വയസ്സിൽ സ്വാതന്ത്ര്യസമരത്തിലേക്ക് ഇദ്ദേഹം എത്തി. ഈ പ്രായത്തിൽ തന്നെ പോലീസുകാരെ വധിക്കുക എന്ന ഉദ്ദേശത്തോടെ പോലീസ്സ്റ്റേഷനിൽ ഖുദീരാം ബോംബുകൾ സ്ഥാപിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം മുസഫ്ഫനഗർ എന്ന സ്ഥലത്ത് കിംഗ്സ്ഫോർഡ് പ്രഭുവിനെതിരെ ബോംബ് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് അദ്ദേഹത്തെ തൂക്കി കൊന്നത്.
Post Your Comments