കൊച്ചി : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകവൃന്ദമായ മഞ്ഞപ്പട കൈകോര്‍ക്കണമെന്ന് കേരളാബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസും സൂപ്പര്‍താരം സി.കെ.വിനീതും.
Read also: മഴക്കെടുതിയിൽ ദുരിതം പേറുന്നവർക്ക് സഹായവുമായി മമ്മൂട്ടി രംഗത്ത്
ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് ഇരുവരും മഞ്ഞപ്പടയോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യണമെന്നാണ് വിനീത് വീഡിയോയില്‍ ആവശ്യപ്പെടുന്നത്. ബ്ലാസ്റ്റേഴ്‌സിന് ചെയ്യാന്‍ കഴിയുന്ന സഹായങ്ങൾ ഉടൻ തന്നെ ചെയ്യുമെന്നും വിനീത് ഉറപ്പ് നല്‍കി.
മലയാളത്തില്‍ നമസ്‌കാരം പറഞ്ഞുകൊണ്ടു തുടങ്ങുന്ന വീഡിയോയിൽ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്കായി തങ്ങളാല്‍ ആവുന്ന സഹായങ്ങള്‍ ചെയ്ത് മഞ്ഞപ്പട മാതൃകയാവണമെന്ന് ഡേവിഡ് ജെയിംസ് അഭ്യര്‍ഥിച്ചു.
Post Your Comments