ബീജിംഗ്: ചൈനിസ് ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധത വ്യക്തമാക്കി യു.എന്‍. ചൈനയുടെ തീവ്രവാദ വിരുദ്ധ ക്യാമ്പുകളില്‍ പത്ത് ലക്ഷത്തിലധികം ഉയ്ഗര്‍ മുസ്ലിങ്ങള്‍ തടവില്‍ കഴിയുന്നതായി യു.എന്‍. യു.എന്നിന്റെ വിവേചന വിരുദ്ധ കമ്മിറ്റിയുടെ വൈസ് ചെയര്‍പേഴ്സണ്‍ ഗെ മെക്ഡൗഗാള്‍. വംശീയ വിവേചനത്തിനെതിരെയുള്ള യു.എന്‍ കമ്മിറ്റി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഈ വിഷയത്തിലുള്ള ചൈനയുടെ ഇടപെടലുകള്‍ നിരീക്ഷിക്കുകയായിരുന്നു.
ഇരുപതുലക്ഷത്തോളം പേരെ സംസ്‌കാരവും രാഷ്ട്രീയവും പഠിപ്പിക്കാന്‍ എന്ന പേരില്‍ വിദ്യാഭ്യാസ ക്യാമ്പുകള്‍ എന്നു വിളിക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ നിര്‍ബന്ധിച്ച് പാര്‍പ്പിച്ചിരിക്കുകയാണെന്നും . ഉയ്ഗർ പോലുള്ള മുസ്ലിം ന്യൂനപക്ഷങ്ങളെ തടവിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കയുയര്‍ത്തുന്നതാണെന്നും, ‘അവകാശ നിഷേധ മേഖല’യായി ഉയ്ഗറുകള്‍ കഴിയുന്ന ഇടം മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
യുഎന്‍ സമിതിയുടെ ആരോപണത്തില്‍ പക്ഷേ 50 അംഗ ചൈനീസ് ഉദ്യോഗസ്ഥരുടെ സംഘം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.ഉയ്ഗര്‍ മുസ് ലീങ്ങള്‍ മേഖലയ്ക്ക് വിമതരുടെയും വിഘടനവാദികളുടെയും ഭീഷണിയുണ്ടെന്നാണ് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നത്.
Post Your Comments