ന്യൂഡൽഹി: കേന്ദ്രത്തില്‍നിന്ന് കേരളത്തിനു വേണ്ടത്ര സഹായം കിട്ടുന്നില്ലെന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം. 400 കോടിയുടെ പദ്ധതികള്‍ ഇതിനകം കേരളത്തിന് നല്‍കി. ഇതില്‍ എത്ര പദ്ധതി പൂര്‍ത്തിയാക്കിയെന്നു കടകംപള്ളി പറയണം. ശബരിമല അടക്കമുള്ള പദ്ധതികളുടെ സ്ഥിതിയും മന്ത്രി പറയണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു. സൗഹാർദപരമായി ചർച്ച നടത്തി മടങ്ങിയ സംഘം പുറത്തിറങ്ങി തെറ്റിധരിപ്പിക്കുംവിധം സംസാരിച്ചതു തന്നെ അദ്ഭുതപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
ചരിത്രത്തിൽ ഒരിക്കലുമുണ്ടാവാത്തവിധം 400 കോടി രൂപയുടെ പദ്ധതികളാണു നാലുവർഷത്തിനിടെ കേരളത്തിനു നൽകിയത്. ഫണ്ട് അനുവദിച്ച ആറന്മുളയിലെയും ശബരിമലയിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെയും എരുമേലിയിലെയും പദ്ധതികൾ ഇനിയും തീർക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞിട്ടില്ല. ഗുരുവായൂർ പദ്ധതിയുടെ കാര്യത്തിലും ഒന്നും നടന്നിട്ടില്ല. ശ്രീനാരായണഗുരു ആത്മീയ ടൂറിസം പദ്ധതിയുടെ കാര്യത്തിലും വീഴ്ച സംസ്ഥാന സർക്കാരിന്റെ ഭാഗത്താണ്. ശിവഗിരി സമർപ്പിച്ച നിർദേശത്തിൽ സംസ്ഥാനസർക്കാർ ചിലതു കൂട്ടിച്ചേർത്തതോടെ ബജറ്റ് നൂറുകോടി രൂപ കടന്നു.
ഇതനുവദിക്കാൻ പ്രയാസമുണ്ട്. പ്രായോഗികമായ നിര്‍ദേശങ്ങളാണ് കേരളത്തില്‍ നിന്ന് വരേണ്ടത്. താന്‍ കേരളത്തിന്റെ ടൂറിസം മന്ത്രിയല്ല രാജ്യത്തിന്റെ ടൂറിസം മന്ത്രിയാണ്.
ടൂറിസം മന്ത്രാലയത്തിന് 1320 കോടി രൂപ മാത്രമാണ് ബജറ്റ് വിഹിതമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. കണ്ണന്താനം കേന്ദ്രമന്ത്രി ആയതിന് ശേഷം കേരളത്തിന് ടൂറിസത്തില്‍ തിരിച്ചടികള്‍ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം.
Post Your Comments