തൃശൂര്‍:ദീപ നിശാന്തിനെതിരെ പൊലീസ് കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന പരാതിയിലാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ, മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിന്റൈ പരാതിയിലാണ് തൃശൂര്‍ സിജെഎം കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രില്‍ നാലിന് കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 31 ശതമാനം ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചു കൊന്ന് നീതി നടപ്പാക്കണമെന്ന ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.
Post Your Comments