Festivals

പൂക്കളം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓണം മലയാളികളുടെ ഉൽസവമാണ്.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.

ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. തൃപ്പൂണിത്തുറയിൽ അത്തച്ചമയത്തോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ദിവസം. വാമനനോടൊപ്പം മഹാബലി തമ്പുരാൻ പ്രജകളെ കാണാൻ എത്തുന്ന ദിവസം. ഈ ദിവസം മുതൽ പൂവിട്ടു തുടങ്ങുന്നു, ഓരോ വീവീട്ടിലും. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല.രണ്ടാം ദിവസം. ഈ ദിവസം രണ്ടു കളം പൂവിടുന്നു.

വിശാഖം പൂക്കളം

ശങ്കുപുഷ്പ്പത്തിന്റെ നിറം എടുത്ത് കാണിക്കുന്ന മനോഹരമായ പൂക്കളം. ശങ്കുപുഷ്പ്പം,മഞ്ഞ കോളാമ്പി പൂവ്,നാട്ടിൻപുറങ്ങളിൽ മാത്രം കണ്ടുവരുന്ന ബാൾസം,അരളി, പവിഴമല്ലി, പിങ്ക് ചെങ്കല്ല് നിറങ്ങളിലെ ചെമ്പരത്തി ഇത്രയും കൊണ്ടുള്ള പൂക്കളം വളരെ മനോഹരമാണ്. വെബിൽ പൂക്കളങ്ങളുടെ ഫോട്ടോകൾ ഒരുപാട് കിട്ടും പല രൂപത്തിലും കോലത്തിലും ഉള്ളത്, കേരളത്തനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഗൃഹാതുരത്ത്വം നൽകുന്നതണ് ഇത്തരം പൂക്കളങ്ങൾ.

അനിഴം തൃക്കേട്ട പൂക്കളം

മന്താരം,തെച്ചിപൂവ്‌, തൊട്ടാർവാടി, മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലി മല്ലിക ബന്തി എന്നൊക്കെ വിളിപ്പേരുള്ള പൂവ്,നാട്ടിൻപുറങ്ങളിൽ തൊടിയിലൊക്കെ കാണുന്ന ചെറിയ ഇനം നീല നിറത്തിലെ പൂക്കൾ(പേരറിയില്ല ) പിന്നെ വെള്ളപൂക്കൾ (പെരുവിലം എന്ന് പറയും) കുറച്ച പച്ചിലകൾ,പിന്നെയും 2 തരം പൂക്കൾ കൂടി കൂടി ചേർത്ത് പൂക്കളമൊരുക്കാം .

മൂലം നാളിലെ പൂക്കളം

മൂലം നാളിൽ ഇടുന്ന പൂക്കളം ചതുരാകൃതിയിൽ ആയിരിക്കണം. പലതരം പൂക്കളാൽ അലങ്കരിച്ച ചാണകതട്ടിൽ ഒരുക്കിയ പൂക്കളം. വാടാമല്ലി,വേലിപ്പടർപ്പായും
ചെറിയ കുറ്റിച്ചെടിയായും ഒക്കെ പിടിക്കുന്ന മഞ്ഞയും പിങ്കും വെള്ളയും പൂച്ചെടി,ചുമന്ന ചെമ്പരത്തി,കുറച്ച് പച്ചില അടുക്ക് ചെമ്പരത്തി,മഞ്ഞ ചെണ്ടുമല്ലി അഥവാ ബന്തി ഇതൊക്കെ ചേർത്ത് പൂക്കളമൊരുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button