Latest NewsKerala

ദുരന്തം വിതച്ച് പെരുമഴ : പാലക്കാടും ഇടുക്കിയും വെള്ളത്തിനടിയിൽ, റെഡ് അലർട്ട്

വെള്ളം കയറിയ പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും നിരീക്ഷിക്കുന്നു.

പാലക്കാട് /ഇടുക്കി : കനത്ത മഴയിൽ പാലക്കാട് ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വീടുകളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതേ സമയം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു.ഇന്ന് ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി നൽകിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും നിരീക്ഷിക്കുന്നു.

പട്ടാമ്പി പാലത്തിൽ വെള്ളം കയറിയതിനാൽ യാത്ര നിയന്ത്രണം ഏർപ്പെടുത്തി. മഴക്കെടുതി വിലയിരുത്താൻ ഇന്ന് മന്ത്രി എ.കെ.ബാലന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട്ടിലും ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. ഇപ്പോൾ മഴക്ക് നേരിയ ശമനമുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നീരൊഴുക്കിന് ശക്തി കൂടി. അപകടസാധ്യത കണക്കിലെടുത്ത് വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. വെള്ളച്ചാട്ടത്തിൻറെ ശക്തി പതിൻമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.

കഴിഞ്ഞ 16 വർഷത്തിനിടെ ഇതാദ്യമായാണ് വെള്ളച്ചാട്ടം ഇത്ര ശക്തമാകുന്നുത്. അതിരപ്പിള്ളി, വാഴച്ചാല്‍ കാടുകളില്‍ തുടർച്ചയായി മഴ പെയ്തതാണ് വെള്ളം കൂടാൻ കാരണം. ഒപ്പം പെരിങ്ങല്‍കുത്ത്, ഷോഷയാര്‍ ഡാമുകള്‍ തുറന്നുവിട്ടതും ജലനിരപ്പുയരാന്‍ കാരണമായെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുഹമ്മദ് റാഫി പറയുന്നു. ചരിത്രത്തിൽ തന്നെ ആദ്യമായാണ് പാലക്കാട് ജില്ലയിൽ ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടാവുന്നത്. ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം തന്നെ വെള്ളത്തിനടിയിലായി.

നിരവധി വീടുകളിൽ വെള്ളം കയറി ജനങ്ങൾ ഒറ്റപ്പെട്ടു. ബോട്ടു മാർഗ്ഗമാണ് ഇവരെ പുറം ലോകത്തേക്ക് എത്തിച്ചത്. ഇടുക്കിയിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. പെട്ടെന്നുന്നുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button