ഇടുക്കി: കനത്ത മഴ ദുരിതം വിതച്ചു, സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 26 മരണം. ഇടക്കി, വയനാട് ,എറണാകുളം, കണ്ണൂര്‍,മലപ്പുറം,പാലക്കാട് ജില്ലകളില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു. ഇയാളുടെ കുടുംബത്തിലെ മറ്റു അഞ്ച് പേരും ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
ALSO READ: കനത്ത മഴ വയനാട് ഒറ്റപ്പെട്ടു: ഉരുൾപൊട്ടലിൽ ഒരു മരണം: സംസ്ഥാനത്ത് നിരവധി മരണം
ഇടുക്കി പണിക്കന്‍കുടിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മന്നാടിയില്‍ റിനോ തോമസാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂടില്‍ വെള്ളം കോരുന്നതിനിടെ കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പിരപ്പന്‍കോട് പാലവിള സ്വദേശി സുരേഷ് (47) ആണ് മരിച്ചത്.
Post Your Comments