Latest NewsGulf

നാര്‍കോട്ടിക് ഓഫീസര്‍ക്ക് 1,50,000 ദിര്‍ഹം കൈക്കൂലി നല്‍കാമെന്ന് വാഗ്ദാനം

ദുബായ് : ദുബായിലെ നാര്‍കോട്ടിക് സെല്ലിലെ ഓഫീസര്‍ക്ക് ് 1,50,000 ദിര്‍ഹം വാഗ്ദാനം ചെയ്ത കേസില്‍ പ്രവാസി യുവാവിന് മൂന്ന് മാസത്തെ ജയില്‍ശിക്ഷയും, ഉയര്‍ന്ന പിഴയും ചുമത്തി. ബ്രീട്ടീഷ് പൗരനായ 25കാരനാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന നാര്‍കോട്ടിക് ഓഫീര്‍ക്ക് ഇത്രയും തുക കൈക്കൂലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.

ഇക്കഴിഞ്ഞ നവംബര്‍ 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മയക്കുമരുന്ന് കൈവശം വെച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബ്രീട്ടീഷ് യുവാവ് താമസിച്ചിരുന്ന ജുമൈറയിലുള്ള വില്ലയില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഓഫീസര്‍.

Read Also : അബുദാബിയിൽ യുവതിയെക്കുറിച്ച് മോശമായി ട്വീറ്റ് ചെയ്‌ത പ്രവാസിക്ക് സംഭവിച്ചത്

എന്നാല്‍ കേസ് എടുക്കാതിരിയ്ക്കാന്‍ തനിക്ക് 1,50,000 ദിര്‍ഹം യുവാവ് ഓഫര്‍ ചെയ്തു. തുടര്‍നന് നാര്‍കോട്ടിക ഓഫീസര്‍ യുവാവിനെതിരെ പരാതി നല്‍കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button