International

ചൈനയിലെ വന്‍ മതില്‍ എവിടെ? എക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയെ കുഴപ്പിച്ച ചോദ്യം ഇതാണ്

ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ ഇവയാണ് ഓപ്‌ഷൻ ആയി നല്‍കിയിരുന്നത്

ഇസ്താംബുള്‍: ചൈനയിലെ വന്‍ മതില്‍ എവിടെയാണന്ന ചോദ്യം എക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയെ കൺഫ്യുഷനാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആഗസ്റ്റ് നാലിന് തുര്‍ക്കിഷ് ചാനലായ എടിവിയില്‍ കോടീശ്വരന്റെ തുര്‍ക്കി പതിപ്പിലാണ് മത്സരാർത്ഥിയായ സു ആയ്ഷാന് ഇത്തരമൊരു ചോദ്യം ലഭിച്ചത്. ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ ഇവയാണ് ഓപ്‌ഷൻ ആയി നല്‍കിയിരുന്നത്. ഉത്തരം കണ്ടെത്താനായി രണ്ട് ലൈഫ് ലൈനുകളാണ് പെൺകുട്ടി ഉപയോഗിച്ചത്. ഇത്ര എളുപ്പമുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ സാധിക്കാത്തതില്‍ യുവതിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. അടുത്ത റൗണ്ടിലെത്തിയ സു ആയ്ഷാന്‍ തൊട്ടടുത്ത ചോദ്യത്തോടെ മല്‍സരത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു.

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button