Festivals

കിഴക്കന്‍ നഗരമായ കൊല്‍ക്കത്തയില്‍ ആദ്യം പാടിത്തുടങ്ങിയ ഗാനം, പിന്നീട് ദേശീയഗാനമായി; വിവാദങ്ങള്‍ ഒരുപാട് സൃഷ്ടിച്ച ജന ഗണ മനയുടെ കഥ ഇങ്ങനെ

1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കുമ്പോള്‍ ജന ഗണ മന ഇന്ത്യയുടെ ദേശീയ ഗാനമായിരുന്നില്ല

ബംഗാളി ഭാഷയിലാണ് രബീന്ദ്രനാഥ് ടാഗോര്‍ ജന ഗണ മനയ്ക്കു രൂപം നല്‍കിയത്. 1911 ഡിസംബര്‍ 11നാണ് അദ്ദേഹം ഇതെഴുതിയത്. പിന്നീട് ഈ ഗാനം അതേ മാസം 28ന് കല്‍ക്കത്തയിലെ കോണ്‍ഗ്രസ് സമ്മേളത്തില്‍ ആദ്യമായി ആലപിക്കപ്പെട്ടു. എന്നാല്‍ 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കുമ്പോള്‍ ജന ഗണ മന ഇന്ത്യയുടെ ദേശീയ ഗാനമായിരുന്നില്ല. 1950 ജനുവരി 24നാണ് ഔദ്യോഗികമായി ജന ഗണ മനയെ ഇന്ത്യയുടെ ദേശീയ ഗാനമായി ഭരണഘടന തിരഞ്ഞെടുത്തത്.

കുറേ അധികം വിവാദങ്ങളാണ് ടാഗോറിന്റെ ആ ഈ ഗാനം സൃഷ്ടിച്ചിട്ടുള്ളത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേ മാതരം ആണ് ആദ്യം ഇന്ത്യയുടെ ദേശീയ ഗാനമാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്.

അഞ്ച് പദ്യ ഭാഗങ്ങളിലാണ് ടാഗോര്‍ ഇതെഴുതിയത്. വളരെ വിവാദങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് ജന ഗണ മന ഇന്ത്യയുടെ ദേശീയ ഗാനമാകുന്നത്. ‘ജനങ്ങളുടെ മനസ്സിലുള്ള നേതാവ്’ എന്ന് വിവര്‍ത്തനം ചെയ്യാവുന്ന ”ജന ഗണ മന അധിനായക’ എന്നതിനെ അമര്‍ത്യാസന്‍ ഇംഗ്ലണ്ടിന്റെ ഭരണാധികാരിയായിരുന്ന ജോർജ് അഞ്ചാമന്റെ സദസ്സില്‍ അവതരിപ്പിച്ചത് വലിയ ആരോപണങ്ങള്‍ക്ക വഴിയൊരുക്കിയിരുന്നു. അതേ സമയം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ രണ്ടാം ദിനം, കൊല്‍ക്കത്തയില്‍ തങ്ങളുടെ കപ്പലില്‍ നിന്ന് ജോര്‍ജ്ജ് അഞ്ചാമനും ക്യൂന്‍ മേരിനും ഇറങ്ങുമ്പോള്‍ സ്വാഗതഗാനം ആലപിയ്ക്കണമെന്ന് ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടന്നും, ടാഗോര്‍ ഈ ഗാനത്തിന്റെ പ്ശസ്ത ഭാഗങ്ങളാണ് അവര്‍ക്കായി ആലപിച്ചതെന്നും പറയപ്പെടുന്നു.ടാഗോര്‍ ‘ഭാരത ഭഗവതീത’ എന്ന പേരില്‍ ചക്രവര്‍ത്തിയെ അഭിസംബോധന ചെയ്തു വെന്നും ബ്രിട്ടീഷ് രാജാവിനെയും രാജ്ഞിയെയും ഇത് മഹത്വപ്പെടുത്തിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.
1948 ആഗസ്റ്റ് 25ന് ജവഹര്‍ലാല്‍ നെഹ്‌റു വന്ദേ മാതരത്തേയും ജന ഗണ മനയേയും കുറിച്ച് അസംബ്ലിയില്‍ സംസാരിച്ചു. വിദേശ രാജ്യങ്ങളിലെ ജനങ്ങള്‍ ജന ഗണ മന കൂടുതല്‍ ആസ്വദിയ്ക്കുന്നുവെന്നും പറഞ്ഞു. പലരും അതിൽ ഉപയോഗിയ്ക്കുന്ന വാക്കുകളെ ചോദ്യം ചെയ്തു. മറ്റു ചിലര്‍ വന്ദേമാതരം ഹിന്ദു ഗാന മാണെന്നും പറഞ്ഞു. വന്ദേമാതരം ഹിന്ദുക്കള്‍ക്ക് വേണ്ടി എഴുതിയതെല്ലെന്നു ഗാന്ധിയും പ്രതികരിച്ചു.
1950 ജനുവരി 24ന് രാഷ്ട്രപതി ഡോ കെ രാജേന്ദ്ര പ്രസാദ് ‘ജന ഗണ മന’ യെ ദേശീയ ഗാനമായി പ്രഖ്യാപിച്ചു.

1937ന്‍ ടാഗോര്‍ എഴുതിയ കത്തില്‍ ഇതിനെ കുറിച്ചുള്ള പരാമര്‍ശങ്ങളും ഉണ്ട്. ജന ഗണ മന ജോര്‍ജ് അഞ്ചാമന് വേണ്ടി എഴുതിയതല്ലെന്നാണ് അദ്ദേഹം കത്തില്‍ പറഞ്ഞിരിയ്ക്കുന്നത്.

സംസ്‌കൃതത്തോട് വളരെ സാമ്യമുള്ള ബംഗാളി ഭാഷകളായ സദ്ദു,തത്സാമ എന്നിവയാണ് ഗാനത്തില്‍ അദ്ദേഹം ഉപയോഗിച്ചിരിയ്ക്കുന്നത്. ദേശീയ ഗാനത്തിലെ പല വാക്കുകളുടെ അര്‍ത്ഥവും മറ്റ പല ഭാഷകളിലെ വാക്കുകളുമായി സാദൃശ്യമുള്ളതുകൊണ്ട് എല്ലാ ഇന്ത്യക്കാര്‍ക്കും ഇതിന്റെ സാരം മനസ്സിലാക്കാനും സാധിയ്ക്കുന്നു. 52 സെക്കന്റ് ആണ് ദേശീയ ഗാനം ആലപിയ്ക്കാന്‍ വേണ്ടത്. ആദ്യത്തേയും അവസാനത്തേയും വരികള്‍ മാത്രമായി ചുരുക്കിയ ഭാഗത്തിന് 20 സെക്കന്‍ഡുകളാണ് അനുവര്‍ത്തിച്ചിട്ടുള്ളത്.

നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദ്ശിന്റെ ദേശീയഗാനയായ ‘അമര്‍ സോണാര്‍ ബംഗ്ല’ എന്ന ഗാനവും രവീന്ദ്രനാഥ ടാഗോര്‍ എഴുതിയതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button