തായ്‌ലാന്റ് : തായ്‌ലാന്റ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട പൗരത്വമില്ലാത്ത കുട്ടികൾക്കും കോച്ച് ഏകാപോള്‍ ചന്താവോങിനും തായ് ഗവണ്‍മെന്റ പൗരത്വം നല്‍കി. രണ്ടാഴ്ചയോളം മ്യാന്‍മര്‍ അതിര്‍ത്തിയിലെ ഗുഹയില്‍ കുടുങ്ങിയിവരിൽ കോച്ചിനും മൂന്ന് കുട്ടികള്‍ക്കുമാണ് തായ് പൗരത്വമില്ലാതിരുന്നത്.
പൗരത്വമില്ലാതിരുന്ന ഇവര്‍ക്ക് വോട്ടവകാശമോ ഭൂമി വാങ്ങുന്നതിനുള്ള അവകാശമോ ഉണ്ടായിരുന്നില്ല. പല മേഖലകളിലും തൊഴില്‍ വിലക്കും ചിയാങ് റായ് പ്രവിശ്യക്ക് പുറത്തേക്ക് പോകാന്‍ അനുവാദവുമുണ്ടായിരുന്നില്ല. നാഷണല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കി പൗരത്വം നല്‍കിയതോടെ ഇവർ നേരിട്ടുകൊണ്ടിരുന്ന ഒരുപാടു പ്രശ്നങ്ങൾക്ക് പരിഹാരമായിരിക്കുകയാണ്.
Read also:തലച്ചോറില്ലാത്തവരാണ് ലൈംഗിക ഉപകരണം; സൗന്ദര്യമത്സരത്തിലെ ചൂഷണത്തെക്കുറിച്ച് സംഘാടകര്‍
ഏകദേശം 4.8 ലക്ഷത്തിലധികം പേര്‍ പൗരത്വമില്ലാത്തവരായി രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് തായ് ഗവണ്‍മെന്റിന്റെ കണക്ക്. വിദ്യാഭ്യാസമടക്കമുള്ള സൗകര്യങ്ങള്‍ ഇവർക്ക് ലഭ്യമാണ്. എന്നാല്‍ അന്താരാഷ്ട്ര സംഘടനകളുടെ കണക്കുകളനുസരിച്ചു 35 ലക്ഷത്തോളം പേര്‍ പൗരത്വമില്ലാത്തവരായി തായ്‌ലാന്റിലുണ്ടെന്നാണ് പറയുന്നത്.
Post Your Comments