Festivals

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ സാമൂഹിക-സാസ്‌കാരിക രംഗത്തെ മാറ്റങ്ങള്‍ : ഒരു വിശകലനം

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനു പിന്നില്‍ ഒട്ടേറെ മഹാന്‍മാരുടെ വിയര്‍പ്പും പ്രയത്‌നവും ഒന്നു കൊണ്ടുമാത്രമാണ്.ബാലഗംഗാധര തിലക്, ഗാന്ധിജി, നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ പിന്തുണയോടെ ആയിരകണക്കിന് ജനങ്ങളാണ് അക്രമരഹിത സമരത്തിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി
ത്തന്നത്. അങ്ങനെ ആഗസ്റ്റ് 1947 ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടു. ഈ ദിവസമായിരുന്നു പാകിസ്ഥാന്റെ ഉദയവും.

ഇന്ത്യ ജനാധിപത്യപരമായ സോഷ്യലിസ്റ്റ് ആശയങ്ങളാണ് പിന്തുടര്‍ന്ന് വന്നിരുന്നത്. 1949 നവംബര്‍ 26നാണ് ഡോ.ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരട് അംഗീകരിച്ചത്. അതിനുശേഷം ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നു. ഇന്ത്യന്‍ ഭരണഘടനാപ്രകാരം ഇന്ത്യയിലെ ഓരോ പൗരനും തുല്യ നീതിയും, തുല്യസമത്വവും ഉറപ്പ് വരുത്തുന്നു.

രാജ്യത്തെ പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്കും പിന്നാക്ക സമുദായക്കാര്‍ക്കുംഅവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ചില പ്രത്യേക വകുപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ വിദ്യഭ്യാസ പുരോഗതി : 

ഓരോ പുതിയ അധ്യയന വര്‍ഷത്തിലും 100 മില്യന്‍ കുട്ടികളാണ് പ്രാഥമിക വിദ്യഭ്യാസത്തിനായി ചേരുന്നത്. ഒന്നാം ക്ലാസ് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ സൗജന്യ വിദ്യഭ്യാസ പദ്ധതിയും ഉണ്ട്. ചെറിയ ക്ലാസുകളില്‍ കമ്പ്യൂട്ടര്‍ പഠനവും ഇതോടൊപ്പമുണ്ട്.

ഉപരി പഠനത്തിനായി ഇന്ത്യയില്‍ 3000 യൂണിവേഴ്‌സിറ്റികള്‍ ഉണ്ട്. ഇതില്‍ പലതും നല്ല നിലവാരത്തിലുള്ളതാണ്. 1986ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിദ്യഭ്യാസ നയം കൊണ്ടുവന്നു. ഈ നിയമപ്രകാരം പട്ടികജാതി-പട്ടിക വര്‍ക്കാര്‍ക്ക് വിദ്യഭ്യാസത്തിനായി ചില ആനുകൂല്യങ്ങള്‍ ഇപ്പോഴും ലഭ്യമാകുന്നത്.

1947 ആഗസ്റ്റ് 15ന് ശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക പുരോഗതി

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ സാമ്പത്തികമായി പുരോഗതി കൈവരിയ്ക്കാന്‍ തുടങ്ങി. ഈ കാലഘട്ടത്തില്‍ ഹാഥിയ, റൂര്‍ക്കല, ബൊക്കാറോ, സിന്‍ട്രി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വന്‍കിട വ്യവസായങ്ങള്‍ ആരംഭിച്ചു. വ്യവസായവത്ക്കരണം ആരംഭിച്ചതോടെ സാമ്പത്തിക പുരോഗതി ദൃശ്യമായി. ഇത് സാമൂഹിക മാറ്റത്തിനും തൊഴില്‍ മാറ്റത്തിനു വഴിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button